ബിജെപി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്; സിഎഎ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല: ഷിബു ബേബി ജോണ്‍

ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്ന് ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍. ബി ജെ പി മുന്നോട്ടു വെയ്ക്കുന്ന നയങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ആഗ്രഹപ്രകാരം പൗരത്വം വിഷയമാക്കുകയാണ് ഇടതുമുന്നണി. ബി ജെ പി യുടെ കെണിയാണ് പൗരത്വം. ബി ജെ പി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്.

സിപിഎം നടത്തുന്നത് ചിഹ്നം  സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. സിഎഎ ആരുടേയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല  ഇതിന്‍റെ കഥയും തിരക്കഥയും നരേന്ദ്ര മോദിയും സംഭാഷണവും പശ്ചാത്തല സംഗീതവും പിണറായി വിജയനുമാണെന്ന് ഷിബു ബോബി ജോണ്‍ പരിഹസിച്ചു.

ചെങ്കൊടിയുടെ നിറം മങ്ങി മങ്ങി കാവിയാകുകയാണ്. കൊല്ലത്ത് നിന്ന് പാർലമെന്‍റിലേക്ക് ആരെ വിടണം എന്നത് ജനം തീരുമാനിക്കട്ടെ. തമാശ പറയാൻ അല്ലല്ലോ പാർലിമെന്‍റിലേക്ക് പോകുന്നത്. ലോക്സഭയിൽ ആരെങ്കിലും എഴുതികൊടുക്കുന്ന സ്ക്രിപ്റ്റ്‌ വായിച്ചാൽ പോരല്ലോയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *