ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു; കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് പിന്തിരിപ്പിച്ചത്: ശോഭ സുരേന്ദ്രൻ

ഇപി ജയരാജൻ ബിജെപിയില്‍ ചേരാൻ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ പറഞ്ഞു. 

ടിജി നന്ദകുമാറിന്‍റെ കൊച്ചി വെണ്ണലയിലെ വീട്ടിലും, ദില്ലി ലളിത് ഹോട്ടലിലും, തൃശൂര്‍ രാമനിലയത്തിലും വച്ചാണ് കണ്ടത്. ആദ്യം കാണുന്നത് നന്ദകുമാറിന്‍റെ വീട്ടില്‍ വച്ചാണ്. 2023 ജനുവരി മാസത്തിലായിരുന്നു ഇതെന്നും ശോഭ. അവിടെ വച്ച് ബിജെപിയില്‍ ചേരാൻ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും പാര്‍ട്ടിയിലെ പദവി പ്രശ്നമാണ് അന്ന് ഉന്നയിച്ചതെന്നും ശോഭ. 

ഡൽഹിയിലെത്തിയത് ബിജെപിയിലേക്ക് ചേരാൻ തയ്യാറെടുത്ത് തന്നെയായിരുന്നു, എന്നാല്‍ കേരളത്തില്‍ നിന്നെത്തിയ ഒരു ഫോൺ കോള്‍ ഇപിയുടെ തീരുമാനം മാറ്റി, ആ ഫോൺ കോളിന് ശേഷം ഇപി പരിഭ്രാന്തനായി. പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള തീയ്യതി മാറ്റിവക്കണമെന്നാവശ്യപ്പെട്ടു, പിണറായിയുടേത് ആയിരുന്നു ആ കോള്‍ എന്നാണ് മനസിലാക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *