ബാങ്ക് മാനേജരും ഭര്‍ത്താവും മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവം; കാരണം മക്കളുടെ അസുഖമെന്ന് സൂചന

സംതൃപ്തമായ കുടുംബജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ഷീനയുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് വരഡൂല്‍ ഗ്രാമം. കഴിഞ്ഞ ആഴ്ച്ചയിലും വരഡൂലിലെ വീട്ടിലെത്തിയ നാലു പേരുടെയും മരണം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

ഇന്നലെ വൈകുന്നേരം വീട്ടുകാര്‍ ഷീനയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ അറിയിച്ചത്. പോലീസെത്തി വാതില്‍ തകര്‍ത്ത് വീട്ടിനകത്ത് കയറിയപ്പോഴാണ് ഷീനയേയും ഭര്‍ത്താവിനേയും ഫാനില്‍ തൂങ്ങിമരിച്ച നിലയിലും മക്കളായ ആറ് വയസുകാരൻ ഹരിഗോവിന്ദന്‍ രണ്ടര വയസുകാരൻ ശ്രീവര്‍ദ്ധന്‍ എന്നിവരെ തറയിലെ മെത്തയിലും കട്ടിലിലും മരിച്ച നിലയില്‍ കണ്ടത്. എസ് ബി ഐയില്‍ മാനേജരായ ഷീന കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ ചുമതലയേറ്റത്. മക്കളുടെ അസുഖത്തിന് മംഗളൂരുവില്‍ ചികില്‍സ തേടുന്നതിന്റെ ഭാഗമായിട്ടാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലംമാറ്റം വാങ്ങിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *