ബലിതർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോകവെ മാതാവ് കാറിടിച്ച് മരിച്ചു

കൊട്ടാരക്കരയിൽ ബലിതർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന മാതാവ് കാറിടിച്ച് മരിച്ചു. കാഞ്ഞിരംവിള പുത്തൻവീട്ടിൽ ഉഷയാണ് (50) മരിച്ചത്. മകൻ രാജേഷിനെ (25) പരിക്കുകളാടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കലയപുരത്ത് ഫെഡറൽ ബാങ്കിന് സമീപമായിരുന്നു അപകടം. ബലിതർപ്പണത്തിന് കുളക്കടവിലേക്ക് പോകും വഴി എതിർദിശയിൽ വന്ന കാർ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *