ബലാത്സംഗ കേസിൽ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി; മറ്റു പ്രതികൾക്കെതിരെ അന്വേഷണം

ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നത്. തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നൽകിയത്.

ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനി നൽകിയ പരാതി. എന്നാൽ ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, മറ്റുപ്രതികൾകെതിരായ അന്വേഷണം തുടരുമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി വ്യാജമാണെന്നും ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നുമെന്നും ആവശ്യപ്പെട്ടാണ് നിവിൻ പോളി നേരത്തെ ഡിജിപിക്ക് പരാതി നൽകിയത്. കേസിൽ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ നിവിൻ തെളിവായി പാസ്പോർട്ടും ഹാജരാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *