പ്ലസ് വൺ സീറ്റ് പ്രതിനന്ധിയിൽ താത്കാലിക ബാച്ചുകൾ കൊണ്ട് കാര്യമില്ല; വേണ്ടത് ശാശ്വത പരിഹാരം , സമരം തുടരുമെന്ന് ലീഗ്

മലബാർ മേഖലയിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധിയിൽ താത്കാലിക അധികബാച്ച് അനുവദിച്ചതു കൊണ്ടു കാര്യമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശാശ്വത പരിഹാരമാണ് ഈ വിഷയത്തില്‍ വേണ്ടത്. 97 അധിക ബാച്ചുകള്‍ അനുവദിച്ചാലും ഇരുപതിനായിരം പേര്‍ പുറത്ത് നില്‍ക്കേണ്ടി വരുമെന്നും പിഎംഎ സലാം പറഞ്ഞു. രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നത് സമരം തുടരാനാണ് ലീഗിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി താത്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് ഊ തീരുമാനം. വടക്കന്‍ ജില്ലകളില്‍ 97 താത്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താത്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താത്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4, കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താത്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

അതേസമയം, പ്രശ്നം ഉണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കുമെന്ന് പറഞ്ഞ മന്ത്രി മലപ്പുറത്ത് അൺ എയ്ഡഡ് സ്കൂൾ ഏറ്റവും അധികം അനുവദിച്ചത് യുഡിഎഫാണെന്നും കുറ്റപ്പെടുത്തി. 

Leave a Reply

Your email address will not be published. Required fields are marked *