പ്രീതി നഷ്ടം നിയമ ലംഘനം നടന്നാൽ: ഹൈക്കോടതി

ഗവർണർക്ക് അഹിതമായത് സംഭവിച്ചെന്ന പേരിൽ ആർക്കെതിരെയും നടപടിയെടുക്കാനാവില്ലെന്നും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ മാത്രമേ പ്രീതി നഷ്ടമായെന്നു പറയാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വ്യക്തികളെ ചോദ്യം ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും അതു നിയമത്തിന് എതിരാകാതിരിക്കാൻ ശ്രദ്ധിക്കണം. ഗവർണറുടെ പ്രീതിയെന്നാൽ നിയമപരവും ഔദ്യോഗികവുമാണ്. വ്യക്തിപരമല്ല. ഇക്കാര്യങ്ങൾ കോടതി പരിശോധിക്കും. അതേസമയം,​ സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്യണമെന്ന നിർദ്ദേശത്തോട് ഒളിച്ചുകളി പാടില്ലെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *