‘പ്രിയാ വർഗീസിന്റെ നിയമനത്തിൽ തൽക്കാലം ഇടപെടുന്നില്ല’: ഹൈക്കോടതി വിധി ഒരുപരിധി വരെ തെറ്റെന്ന് സുപ്രീം കോടതി

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിനെ  നിയമിച്ചതു ശരിവച്ച കേരള ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം മേധാവി ഡോ. ജോസഫ് സ്‌കറിയയും നൽകിയ ഹർജികളിൽ സുപ്രീംകോടതി നോട്ടിസ് അയച്ചു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ പ്രിയാ വർഗീസിന് 6 ആഴ്ചത്തെ സമയം കോടതി അനുവദിച്ചു.

ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്തമാക്കിയ ശേഷമാണ് ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചത്. എന്നാൽ നിയമനത്തിൽ തൽക്കാലം ഇടപെടുന്നില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *