പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകി ; വാഹന ഉടമയ്ക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകിയ സംഭവത്തിൽ രണ്ട് വാഹന ഉടമകൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് കേസ്. വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള സജിൻ ഭവനിൽ സജിൻ (26), കരുംകുളം പള്ളംപുരയിടത്തിൽ സിബിൻ(20) എന്നിവർക്കെതിരെയാണ് കേസ്.

വിഴിഞ്ഞം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സംശയം തോന്നി രേഖകൾ പരിശോധിച്ചതോടെയാണ് ഇവർ പിടിയിലായത്. 25000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കാവുന്ന വകുപ്പിലാണ് കേസെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *