പ്രധാനമന്ത്രിക്ക് പ്രതാപന്റെ പുസ്തകസമ്മാനം: നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’

കേരളത്തിൽ വായനദിനമായ ഇന്ന്, പ്രധാനമന്ത്രിക്കു സമ്മാനമായി ടി.എൻ.പ്രതാപൻ എംപി നെഹ്റുവിന്റെ ‘ദ് ഡിസ്കവറി ഓഫ് ഇന്ത്യ’ (ഇന്ത്യയെ കണ്ടെത്തൽ) എന്ന പുസ്തകം അയച്ചുകൊടുക്കും.

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പൂക്കൾക്കും മാലയ്ക്കും പകരം പുസ്തകം തന്നാൽ മതിയെന്ന ആഹ്വാന പ്രകാരം തനിക്കു കിട്ടിയ പുസ്തകമാണ് അയച്ചു കൊടുക്കുന്നതെന്ന് പ്രതാപൻ പറഞ്ഞു. 

തീൻമൂർത്തി ഭവനിലെ നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരിൽനിന്ന് നെഹ്റു എന്ന പേരു എടുത്തുമാറ്റുന്നത് അടക്കമുള്ള തമസ്കരണങ്ങൾക്കിടെയാണ്, നെഹ്റുവിനെക്കുറിച്ചു മനസ്സിലാക്കാൻ ഈ വായന സഹായിക്കട്ടെ എന്ന കുറിപ്പോടെ പുസ്തകം അയച്ചുകൊടുക്കുന്നതെന്ന് പ്രതാപൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *