പോര് മുറുകുന്നു; ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു

സംസ്ഥാന ബിജെപിയില്‍ വീണ്ടും പോര് മുറുകുകയാണ്. ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി രം​ഗത്തുവന്നിരിക്കുകയാണ് ഔദ്യോഗിക പക്ഷം. ദേശീയ നേതൃത്വത്തെ പരാതിയുമായി സമീപിച്ചിരിക്കുന്നത്. അതേസമയം സുരേന്ദ്രനുള്‍പ്പടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര്‍പക്ഷം. പാര്‍ട്ടി നേതാക്കളെയും പാര്‍ട്ടിയേയും ശോഭാ സുരേന്ദ്രന്‍ അവഹേളിക്കുന്നു എന്ന് കാണിച്ചുകൊണ്ടാണ് ഔദ്യോഗിക വിഭാഗം പരാതി നല്‍കിയിരിക്കുന്നത്.

വി. മുരളീധരനും കെ. സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പരസ്യപ്രസ്താവനകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പരാതി പാര്‍ട്ടി വേദികളില്‍ പറയണമെന്നും കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ് ഈ സുധീര്‍ എനിക്ക് ഒരു സുധീറിനേയും അറിയില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *