പൊതുപരിപാടികളിൽ നിന്ന് ഒഴിവാക്കുന്നു; സ്പീക്കർക്ക് അവകാശലംഘന പരാതി നൽകി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി എം.എൽ.എയായ തന്നെ പൊതുപരിപാടികളിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സ്പീക്കർക്ക് അവകാശലംഘന പരാതി നൽകി എം.എൽ.എ. ചാണ്ടി ഉമ്മൻ. കഴിഞ്ഞദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എം.എൽ.എയെ സംഘാടകർ ക്ഷണിച്ചില്ല. മണ്ഡലത്തിലെ മറ്റു പരിപാടികളിലും അവഗണന നേരിട്ടു.

സർക്കാർ പരിപാടികളിൽ നിന്ന് ബോധപൂർവ്വം തന്നെ ഒഴിവാക്കുന്നതായി ചാണ്ടി ഉമ്മൻ അവകാശലംഘന പരാതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കും ചാണ്ടി ഉമ്മൻ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *