പെൺകുട്ടികൾ ഷർട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആൺകുട്ടികളാണെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നു; ഇ.പി.ജയരാജൻ

പെൺകുട്ടികൾ ഷർട്ടും പാന്റും ധരിപ്പിച്ച് സമരത്തിനിറങ്ങുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരം തുടരുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാനാകില്ലെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി.

എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. എന്തിനാണ് ഈ സമരം. പാചക വാതകത്തിന് എത്രമാത്രം വിലയാണ് വർധിപ്പിച്ചത്. എന്തെങ്കിലും പ്രതിഷേധം അവർക്കുണ്ടോയെന്നും ജയരാജൻ ചോദിച്ചു.

കേരള സർക്കാർ പിരിക്കുന്ന രണ്ട് രൂപ സെസ് 62 ലക്ഷം ജനങ്ങളിലേക്ക് വിന്യസിക്കുകയാണ്. അത് കേരളത്തിന്റെ എല്ലാ ഉത്പാദനമേഖലയേയും വാണിജ്യത്തേയും ശക്തിപ്പെടുത്തുന്ന സമീപനമാണത്. അതിനെ കുറിച്ച് ആദ്യം കോൺഗ്രസ് പഠിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മൂന്നാളെ കരിങ്കല്ലും കൊണ്ട്, കറുത്ത തുണിയും കെട്ടി, പെൺകുട്ടികളാണെങ്കിൽ അവരുടെ മുടിയെല്ലാം ഒന്ന് ഇത് ചെയ്ത് നല്ല ഷർട്ടും പാന്റ്സുമൊക്കെ ഇട്ട് ആൺകുട്ടികളാണെന്ന് ധരിപ്പിച്ച് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്’ ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *