പെരുമ്പാവൂർ ഓടക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഓടക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഓടക്കാലി പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. 29 വയസായിരുന്നു പ്രായം. ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തില്‍ നിന്ന് പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കള്‍ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു.

ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലർ ബുധനാഴ്ച ഇവരുടെ വീട്ടില്‍ വന്നതായി ബന്ധുക്കളില്‍ ചിലർ പറയുന്നുണ്ട്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *