പൂരം കലക്കിയ ആളെയാണ് റിപ്പോർട്ട് ഉണ്ടാക്കാൻ ഏൽപ്പിച്ചത്; പിണറായിക്ക് ഇനിയൊന്നും നോക്കാനില്ല: കെ. മുരളീധരന്‍

പൂരം കലക്കി സുരേഷ് ഗോപിയെ ഡൽഹിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് കെ. മുരളീധരന്‍.

പിണറായിക്ക് ഇനിയൊന്നും നോക്കാനില്ല. യോഗി ആദിത്യനാഥിനേക്കാൾ ഇപ്പോൾ ആർഎസിഎസിന് വിശ്വാസം പിണറായിയെ ആണ്. പൂരം കലക്കിയ ആളെയാണ് റിപ്പോർട്ട് ഉണ്ടാക്കാൻ ഏൽപ്പിച്ചത്.

തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നും മുരളീധരൻ പരിഹസിച്ചു. എന്തിനാണ് പൂരപ്പറമ്പിലേക്ക് ആംബുലൻസ് കൊണ്ട് വന്നത്.

ഒരു സ്ഥാനാർത്ഥിക്ക് വരാൻ ശവശരീരം മാത്രം കയറ്റുന്ന ആംബുലൻസ് എന്തിന് കൊണ്ട് വന്നു? സിപിഐയെ വിശ്വാസത്തിലെടുക്കാൻ സർക്കാരിന് കഴിഞ്ഞോ? മന്ത്രി രാജനും സുനിൽകുമാറിനും റിപ്പോർട്ടിൽ തൃപ്തിയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *