‘പുറത്ത് വന്നത് മഞ്ഞു മലയുടെ ആറ്റം മാത്രം’; ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപിയെന്ന് രമേശ് ചെന്നിത്തല

എഡിജിപി അജിത്കുമാർ ആർഎസ് എസ് നേതാവുമായി കൂിടക്കാഴ്ച നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്. ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി , മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവദേക്കാരെ കണ്ട ഇപിജയരാജൻറെ പദവി പോയി, ഇവിടെ ആരുടെ പദവി ആണ് പോകേണ്ടത്. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്. പൂരം കലക്കി തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇരട്ട ചങ്കന് ഒരു ചങ്കു പോലും ഇല്ല. ഒരു മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാവിനെ കണ്ടത്. സുരേഷ് ഗോപിയും ബിജെപിയും മറുപടി പറയണം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതു പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. തൃശൂർ പൂരം അട്ടിമറിച്ചെന്ന ആരോപണത്തില് അന്വേഷണറിപ്പോർട്ട് പുറത്ത് വിടാൻ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *