പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പുരാവസ്തു തട്ടിപ്പ് കേസിൽ ഈ മാസം 21 വരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ മാസം 21ന് ഹർജി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.

അതേസമയം, സുധാകരന്‍ സത്യസന്ധനാണെങ്കില്‍ അറസ്റ്റിനെ ഭയക്കുന്നതെന്തിനാണെന്ന് സര്‍ക്കാർ അഭിഭാഷകന്‍ ചോദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും സുധാകരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഈ മാസം 23ന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് സുധാകരനോട് അറിയിച്ചിരുന്നത് .

19 മാസങ്ങൾക്ക് ശേഷം കേസിൽ പ്രതിചേർക്കുന്നത് സംശയാസ്പദമാണെന്നാണ് ജാമ്യാപേക്ഷയിൽ സുധാകരൻ ആരോപിച്ചു. എം.പിയായ താൻ സമൂഹത്തിൽ നിലയും വിലയും ഉള്ള ആളായതിനാൽ കേസിൽ നിന്ന് ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *