പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ്; എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 17 ന് നാമനിര്‍ദേശ പത്രിക നല്‍കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ഈ മാസം 17 ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്ന് കോട്ടയത്ത് വച്ച് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത് മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയിൽ നിന്ന് ജനവിധി തേടുന്നത്. പുതുപ്പള്ളിയില്‍ രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തുമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പ്രചാരണ രീതികളും എന്തൊക്കെ കാര്യങ്ങള്‍ പ്രചരണത്തില്‍ ചര്‍ച്ച ചെയ്യണമെന്നുളള വിഷയങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തു.

16ന് എല്‍ ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വൻഷൻ നടത്താനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യും.സാധാരണയായി ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രി അവസാന ഘട്ടത്തിലാണ് എത്താറുളളത്. എന്നാല്‍ പുതുപ്പളളിയില്‍ വ്യത്യസ്തമായ രീതിയാണ് എല്‍ ഡി എഫ് എടുത്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തുന്നത്.എട്ട് പഞ്ചായത്തുകളിലും രണ്ടു ഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *