പുതുപ്പള്ളിയിൽ വമ്പൻ ട്വിസ്റ്റിന് നീക്കവുമായി എൽ.ഡിഎഫ്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനെ കളത്തിൽ ഇറക്കിയേക്കും

പുതുപ്പള്ളിയിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും തന്ത്രങ്ങൾ മെനയുകയാണ് ഇടത്‌മുന്നണി. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പറയുമ്പോഴും അത് ആര് എന്നതാണ് ഉയരുന്ന ചോദ്യം. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനെ കളത്തിലിറക്കി മണ്ഡലം പിടിക്കാനാണ് സിപിഐഎം ആലോചിക്കുന്നത് എന്നാണ് സൂചനകൾ.

പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇടത് സ്വതന്ത്ര സ്ഥാ‍നാ‍‍ര്‍ത്ഥിയായി ഇദ്ദേഹത്തെ നിര്‍ത്താനാണ് നീക്കം. സ്ഥാനര്‍ത്ഥി ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *