പുതിയ ഇന്നോവ ക്രിസ്റ്റ എത്തി, താക്കോൽ ഏറ്റുവാങ്ങി പി ജയരാജൻ

ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനായി പുതിയ ഇന്നോവ ക്രിസ്റ്റ കാർ എത്തി. കണ്ണൂർ തോട്ടടയിലെ ടൊയോട്ട ഷോറൂമിൽ നേരിട്ടെത്തി താക്കോൽ പി ജയരാജൻ ഏറ്റുവാങ്ങി. 32,11, 729 രൂപയാണ് കാറിന്‍റെ വില. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജയരാജന് പുത്തൻ കാർ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള കാറാണ് മാറ്റിയതെന്നാണ് ഖാദി ബോർഡിന്റെ വിശദീകരണം.

ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് ഫണ്ടെടുത്ത് ഇലട്രിക്ക് വാഹനം വാടകക്ക് എടുക്കാമെന്ന നയത്തിന് വിരുദ്ധമായാണ് പുതിയ വാഹനം വാങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ജയരാജന് വാഹനം വാങ്ങാനുള്ള തീരുമാനം വിവാദമായിരുന്നു. കാലപ്പഴക്കവും ദീർഘദൂര യാത്രകൾക്കുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നതെന്നാണ് സർക്കാർ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *