പി. സരിൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാതെ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം സരിന്‍റെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അതിന് മറുപടി നൽകുന്നില്ലെന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യ എതിർപ്പുമായി പി. സരിൻ രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സരിൻ ഉയർത്തിയത്. തീരുമാനം പുന:പരിശോധിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സരിൻ വ്യക്തമാക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *