പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടത്; രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെ: കെ.എം ഷാജി

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടതെന്നും ,രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെയെന്നും മുസ്ലിം ലീഗ് നേതാവ്  കെ.എം ഷാജി പറഞ്ഞു.ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടുo.

ശിവ ശങ്കർക്ക് പകരം ശശിയെ കിട്ടിയാ പോലെ,. കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ സമരങ്ങൾക്കു വീര്യo പോര എന്ന വിമർശനം ഉണ്ടെകിൽ, പരിശോധിക്കപ്പെടണം.

സമരവീര്യം അല്ല, നിലവിലെ പ്രശ്ങ്ങളെ കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രധാനം, അത് നടക്കുന്നു. അൻവർ പറയുന്ന കാര്യങ്ങൾക്ക് പിന്തുണ ഉണ്ട്. ധീരമായ നിലപാട് എടുത്താണ് അനവർ നീങ്ങുന്നതെന്നും കെ.എം ഷാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *