പിണറായി വിജയൻ പൂര്‍ണ്ണ സംഘിയായി മാറി; വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടി: കെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ പൂര്‍ണ്ണ സംഘിയായി മാറിയെന്നും വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടിയാണെന്നും കെ മുരളീധരൻ പറഞ്ഞു.

ബിജെപി മന്ത്രിയുടെ സാന്നിധ്യത്തിൽ മൻമോഹൻസിംഗിനെ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടി വോട്ടുകൾ ബിജെപി വിഴുങ്ങുന്നു എന്ന സിപിഎം ആശങ്ക പിണറായിക്കില്ല.

തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. സ്പീക്കറുടേത് മാതൃകാപരമായ നിലപാടാണെന്നും കെ മുരളീധരൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയെ സ്മരിച്ച ഷംസീറിന്‍റെ നിലപാടിനെയും കെ മുരളീധരൻ പ്രശംസിച്ചു.പിണറായിയുടെ മുന്നിൽ നിന്ന് പ്രസംഗിക്കാൻ പ്രയാസമുണ്ടാകുമെന്നും എങ്കിലും ഉമ്മൻചാണ്ടിയുടെ പങ്ക് ഷംസീര്‍ എടുത്തു പറഞ്ഞത് മാതൃകാപരമാണെന്നും കെ മുരളീധരൻ പറ‍ഞ്ഞു.

എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെയാണ്. പല പദ്ധതികളെയും തടസ്സപ്പെടുത്തിയവർ ഇന്ന് ക്രെഡിറ്റ് എടുക്കാൻ വരികയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *