പിണറായി മോദി തെളിച്ച വഴിയിലെന്ന് കെസി വേണു​ഗോപാൽ

മോദി തെളിച്ച വഴിയിലൂടെയാണ് പിണറായി നീങ്ങുന്നതെന്ന് കെ സി വേണു​ഗോപാൽ. മോദി ചെയ്യുന്നതെന്താണോ അതാണ് പിണറായിയും ചെയ്യുന്നതെന്നും കെ സി വേണു​ഗോപാൽ വിമർശിച്ചു. പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുത്തതിൻ്റെ പേരിലാണ് സതീശനെതിരെ കേസ് എടുത്തതെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. കെ. സുധാകരനെതിരെയും കള്ളക്കേസ് എടുത്തു. തൻ്റെ വാർത്ത സമ്മേനം റിപ്പോർട്ട് ചെയ്താലും ഒരു പക്ഷേ കേസ് വന്നേക്കും. ഉത്തരം പറയേണ്ട സിപിഎം നേതൃത്വം മിണ്ടാതിരിക്കുകയാണ്. കേരള പോലീസിൻ്റെ ശുഷ്കാന്തി കണ്ട് കേരളത്തിൻ്റെ അന്തരംഗം അഭിമാനപൂരിതമാകുന്നു. യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാൻ നിരപരാധികളെ ബലിയാടാക്കുന്നുവെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. 

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ വെറുതെ ഉപദ്രവിച്ചാൽ നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പിഎം ആർഷോയെ ചുമക്കുന്നത് സിപിഎമ്മിന് അപമാനമാണെന്നും കേരളത്തിലെ മാധ്യമ പ്രവർത്തകരെ പേടിപ്പിക്കാൻ ഗോവിന്ദൻ മാസ്റ്റർ ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന സർക്കാരും സിപിഎമ്മും മാധ്യമ സ്വാതന്ത്ര്യത്തിൽ കൈ കടത്തൽ നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കം അപലപനീയമാണ്. പ്രതിപക്ഷ നേതാവിനെതിരെയും സുധാകരനെതിരെയുമുള്ള കേസ് മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണ്. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *