പിജെ ജോസഫിനെതിരെ വീണ്ടും വിമർശനവുമായി എം എം മണി

പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുൻമന്ത്രി എം എം മണി. അദ്ദേഹം ഒഴിഞ്ഞു മാറേണ്ട സമയം കഴിഞ്ഞു.

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറയുന്നതുപോലെയാണ്. ഇനി ചെറുപ്പക്കാര്‍ വരട്ടെ. സ്ഥാനങ്ങളില്‍ ചെറുപ്പക്കാരെ നിര്‍ത്തട്ടെയെന്ന് മണി പറഞ്ഞു. 

ജീവിതകാലം വരെ എംഎല്‍എ. വല്ല മണ്ണാങ്കട്ടയും ചെയ്യുമോ അതുമില്ല. മണി പറഞ്ഞു. തന്റേത് അവസാന ഏര്‍പ്പാടാണ്. വയസ്സ് 78 ആയി. ചാകുന്നത് വരെ എംഎല്‍എ ആയിരിക്കാൻ തന്നെ കിട്ടില്ല. തന്റെ പാര്‍ട്ടിയും അതിനൊന്നും നില്‍ക്കുന്ന പാര്‍ട്ടിയുമല്ല. 

മരിക്കുന്നത് വരെ എംഎല്‍എയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നും അദ്ദേഹം നിയമസഭയില്‍ കാലു കുത്തുന്നില്ലെന്നും എംഎം മണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *