‘പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ ആഗ്രഹിച്ചിരുന്നു’: തുറന്നുപറഞ്ഞ് സി.ദിവാകരൻ

പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് സിപിഐ നേതാവ് സി.ദിവാകരൻ. പാർട്ടിയിൽ ചതിപ്രയോഗങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആത്മകഥ ‘കനൽവഴികളിലൂടെ’ പ്രകാശനം ചെയ്യുന്നതിന് മുന്നോടിയായാണ് തുറന്നുപറച്ചിൽ. പാർലമെൻററി രംഗത്തേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് വെളിയം ഭാർഗവനാണെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിൽ ആക്കേണ്ടെന്നതുകൊണ്ട് ആത്മകഥയിൽ പലതും തുറന്ന് എഴുതിയിട്ടില്ലെന്നും ദിവാകരൻ കൂട്ടിച്ചേർത്തു. 

പ്രായപരിധിയിൽ തട്ടി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നു പുറത്തുപോയ സി.ദിവാകരൻ, നിലവിൽ പാർട്ടിയുടെ പ്രസിദ്ധീകരണശാലയായ ‘പ്രഭാത് ബുക്ക് ഹൗസി’ൻറെ ചെയർമാനാണ്. 

 

Leave a Reply

Your email address will not be published. Required fields are marked *