പാർട്ടി വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലസന്ദേശം: സിപിഎം ലോക്കൽ സെക്രട്ടറി പുറത്ത്

പാർട്ടി വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. ഉദുമ ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. മൂന്നു ദിവസം മുൻപാണ് രാഘവന്റെ ശബ്ദസന്ദേശം വാട്‌സാപ്പ് ഗ്രൂപ്പിൽ വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്കു പോകുന്നതിനിടെ ട്രെയിനിൽവച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റാർക്കോ അയച്ച സന്ദേശം ആളു മാറി പാർട്ടി ഗ്രൂപ്പിൽ എത്തിയതാണെന്നാണ് പറയുന്നത്.

അതേസമയം, ഭാര്യയ്ക്ക് അയച്ച സന്ദേശമാണ് ആളു മാറി ഗ്രൂപ്പിൽ പോയതെന്നാണ് സംഭവം വിവാദമായതിനു പിന്നാലെ രാഘവൻ നൽകിയ വിശദീകരണം. എന്നാൽ സ്ത്രീകൾ അടക്കമുള്ള ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച രാഘവനെതിരെ നടപടിയെടുക്കണമെന്നായിരുന്നു മറ്റു പാർട്ടി അംഗങ്ങളുടെ ആവശ്യം.

വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം പുറത്തുവന്നതോടെ ഏരിയ കമ്മിറ്റിയുടെ സെൻട്രൽ കമ്മിറ്റി യോഗം ചേർന്നിരുന്നു. ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *