പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് പ്രചാരണത്തിനിറങ്ങും; കെ മുരളീധരൻ

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് ഉപതരെഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആവർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തന്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താൻ അവിടെ ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേ സമയം കെപിസിസി നേതൃത്വം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് കെ മുരളീധരൻ വ്യക്തമായ ഉത്തരം നൽകിയില്ല.

കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുംവരെ ചർച്ച ചെയ്യാനില്ലെന്നും മുരളീധരൻ പറഞ്ഞു. കൊടകര വെളിപ്പെടുത്തൽ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സുരേഷ് ഗോപി സിനിമ ഡയലോഗിൽ നിന്ന് പുറത്ത് വരണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *