‘പാർട്ടിക്കും തനിക്കും ബന്ധമില്ല’; പാനൂർ ബോംബ് സ്‌ഫോടനത്തിൽ പ്രചരിക്കുന്ന ചിത്രത്തിലടക്കം പ്രതികരിച്ച് കെകെ ശൈലജ

പാനൂരിൽ സ്‌ഫോടനമുണ്ടായ ബോംബ് നിർമാണ സംഘവുമായി പാർട്ടിക്കും തനിക്കും ബന്ധമില്ലെന്ന് വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ. സംഭവവുമായി ബന്ധപ്പെട്ട സംഘാംഗത്തിനൊപ്പമുള്ള ചിത്രം പ്രചരിക്കുന്നതിലും ശൈലജ പ്രതികരിച്ചു. പല പരിപാടികൾക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കാറുണ്ടെന്നാണ് ശൈലജ പറഞ്ഞത്.

പാനൂരിലെ ബോംബ് നിർമാണ സംഘത്തിലുള്ളവർക്ക് സി പി എമ്മിനേക്കാൾ മറ്റ് പലരുമായുമാണ് ബന്ധം. അത് എന്തെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. യു ഡി എഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തതിനാലാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കുന്നതെന്നും എൽ ഡി എഫ് സ്ഥാനാർഥി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *