പാലക്കാട് മദ്യനിർമാണശാലക്കെതിരെയുള്ള നിലപാട് പരസ്യമാക്കി സിപിഐ. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഐ നിലപാട് അറിയിച്ചിരിക്കുന്നത്. കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. പാർട്ടി ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടേതാണ് ലേഖനം. വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടുനൽകിയാൽ നെൽകൃഷി ഇല്ലാതാകും. സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് ലേഖനത്തിലെ ആവശ്യം.
പാലക്കാട് മദ്യനിർമാണശാലയ്ക്ക് എതിരെ സിപിഐ ; പാർട്ടി മുഖപത്രത്തിൽ ലേഖനം
