പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല ; എല്ലാവരുടേയും ആശങ്ക പരിഹരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഐ അടക്കമുള്ളവരുമായി ഇനിയും ചർച്ച നടത്തും. സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല.

സിപിഐക്കും ജെഡിഎസിനും കാര്യം മനസ്സിലാക്കാത്തതെന്തെന്ന് അവരോട് ചോദിക്കണം . കർണാടക സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ആദ്യഘട്ട ചർച്ചകൾ മാത്രമാണ് നടന്നത്. കുടിവെള്ള പ്രശ്നം ഉണ്ടാകില്ല. മഴവെള്ളം സംഭരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സർക്കാരിന്‍റെ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *