പാലക്കാട്ട് നഗരത്തിൽ ഹോട്ടലുകളിൽ റെയ്ഡ്, പഴകിയ ഭക്ഷണം പിടിച്ചു, ഹോട്ടലുകളിൽ  നോട്ടീസ് നൽകി

പാലക്കാട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നാടൊട്ടുക്കും പരിശോധനകൾ തുടരുന്നതിനിടെയാണ് 

പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്. സുൽത്താൻ ഓഫ് ഫ്ലേവേഴ്സ്, ഹോട്ടൽ ഗ്രാൻഡ്, എടിഎസ് ഗ്രാൻഡ് കേരള, ചോയ്സ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം  പിടിച്ചത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി സീൽ ചെയ്തു. 

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി രാജ് അൽഫാമിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധനകൾ നടന്നത്. പലയിടത്ത് നിന്നും പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചു. ചില ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചിലത് അടച്ച് സീൽ ചെയ്യുകയുമുണ്ടായി. പരിശോധനകളിപ്പോഴും തുടരുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *