പാലക്കാട്ട് ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു

ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മില്‍. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയിൽ ചേർന്നത്.  നാല്‍പത് വര്‍ഷത്തിലധികം കോൺഗ്രസില്‍ പ്രവര്‍ത്തിച്ചു.

എന്നാല്‍ കോൺഗ്രസ് രഹസ്യമായി വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി വിടാൻ ആലോചിച്ചതെന്നും വര്‍ഗീതയ്ക്കെതിരെ ഉറച്ചുപോരാടുന്നത് സിപിഎം ആണെന്നും ഷൊര്‍ണൂര്‍ വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

താൻ വളരെ ശരിയെന്ന് വിശ്വസിച്ചിരുന്നൊരു പ്രസ്ഥാനം ഇപ്പോള്‍ വഴി തെറ്റിയാണ് സഞ്ചരിക്കുന്നത്, അപഥസഞ്ചാരം അഥവാ വര്‍ഗീയതയ്ക്കെതിരെ രഹസ്യമായി സഞ്ചരിക്കുന്നുവെന്ന കാഴ്ചപ്പാടിലാണ് ആ പ്രസ്ഥാനത്തില്‍ നിന്നിറങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്, കുറച്ച് കാലമായി ഇത് ആലോചിക്കുന്നതാണ്, മാനുഷിക മൂല്യങ്ങളോടെ പ്രവര്‍ത്തിക്കുകയും, സത്യത്തില്‍ വര്‍ഗീതയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് സിപിഎം ആണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്- ഷൊര്‍ണൂര്‍ വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *