പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട കത്ത് പുറത്ത് വന്ന സംഭവം ; ഡിസിസി നേതാക്കളെ വിമർശിച്ച് കെ.സി വേണുഗോപാൽ

സ്ഥാനാർത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണ് കെസി വേണുഗോപാൽ. പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു വിമർശനം. ജില്ലയിലെ മുതി൪ന്ന നേതാക്കൾക്കെതിരെയാണ് കെസി വേണുഗോപാൽ വിമ‍ർശനം ഉന്നയിച്ചത്. സ്ഥാനാ൪ത്ഥിയുടെ മനോവീര്യം തക൪ക്കുന്ന നടപടിയുണ്ടാവരുതെന്നും മുതി൪ന്ന നേതാക്കൾ കൂടുതൽ പക്വതയോടെ പെരുമാറണമെന്നും കെസി ആവശ്യപ്പെട്ടു. വ്യക്തി വിദ്വേഷത്തിൻറെ പേരിൽ പാ൪ട്ടിയെ തക൪ക്കരുതെന്നും കെസി വേണുഗോപാൽ നേതാക്കളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *