പരസ്യത്തിൽ പിണറായിയുടെ മുഖം മറച്ച് ചന്ദ്രികയുടെ ഇ പേപ്പർ; കറുത്ത മഷി ഉപയോ​ഗിച്ച് മുഖ്യമന്ത്രിയുടെ മുഖം മറച്ചിരിക്കുന്ന നിലയിലാണ് പരസ്യം

പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ-പേപ്പർ. കോഴിക്കോട് എഡിഷനിൽ അച്ചടിച്ച എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചത്. പത്രത്തിൽ അച്ചടിച്ച പരസ്യത്തിൽ ഇങ്ങനെ മുഖം മറച്ചിട്ടില്ല. മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനിലും മുഖം മറച്ചിട്ടില്ല.

കോഴിക്കോട് ജില്ലയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയിൽ ഉള്ളത്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം. ഇ-പേപ്പറിൽ കറുത്ത മഷി ഉപയോ​ഗിച്ച് പിണറായിയുടെ മുഖം മറച്ചിരിക്കുന്ന നിലയിലാണ് പരസ്യം.

Leave a Reply

Your email address will not be published. Required fields are marked *