പദ്മജാ വേണുഗോപാലിന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ

സെക്രട്ടേറിയറ്റിനു മുന്നിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ് യു പ്രവർത്തകർ. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ.

മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പദ്മജ വേണു​ഗോപാൽ ഇന്നാണ് ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അം​ഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *