പത്തനംതിട്ടയിൽ ദമ്പതികൾ വീട്ടിൽ പൊള്ളലേറ്റ് മരിച്ചു; ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിൽ

പത്തനംതിട്ട മല്ലപ്പള്ളിയിൽ വൃദ്ധദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചരപ്പ് സ്വദേശി സി ടി വർഗീസ് (78) ഭാര്യ അന്നമ്മ വർഗീസ് (73) എന്നിവരാണ് മരിച്ചത്. പാചക വാതകത്തിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം.

വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ചനിലയിലായിരുന്നു. വീട്ടിൽ വർഗീസും അന്നമ്മയും മാത്രമായിരുന്നു താമസം. അന്നമ്മയുടെ മൃതദേഹം വീടിനുള്ളിലും വർഗീസിന്റേത് പുറത്ത് കുളിമുറിയിലുമാണ് കണ്ടെത്തിയത്.

ഗ്യാസ് സിലിണ്ടർ തുറന്നുവച്ചതിനാൽ ആത്മഹത്യയാണെന്ന് സംശയമുണ്ട്. എന്നാൽ ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. തീപിടിത്തത്തിൽ വീടിനുള്ളിലെ വസ്തുക്കളും ജനൽച്ചില്ലുകളുമൊക്കെ തകർന്നിട്ടുണ്ട്. കീഴ്വായ്പൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും.

ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. വർഗീസിന്റെ സഹോദരൻ ഇവരുടെ വീടിന് സമീപമാണ് താമസിക്കുന്നത്. അന്നമ്മയേയും വർഗീസിനെയും വീടിന് പുറത്ത് കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികൾക്ക് മൂന്ന് മക്കളാണെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *