നോട്ടുകൾ കൊണ്ടുളള കളിയുടെ യുക്തി മനസിലാക്കാൻ കഴിയുന്നില്ല; തോമസ് ഐസക്

2016ലെ നോട്ട് നിരോധനം പോലെ അപകടമല്ല 2000 രൂപനോട്ടു പിൻവലിച്ചത് എങ്കിലും കേന്ദ്രസർക്കാർ നോട്ട് വെച്ചുള്ള കളിയിലൂടെ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നിലെന്നു മുൻ ധനമന്ത്രി ഡോക്ടർ തോമസ് ഐസക്. നോട്ട് നിരോധനം ലക്ഷ്യം കാണാത്ത ഒരു സംഭവമാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണോ ഇപ്പോഴത്തെ ചിന്തയ്ക്ക് പിന്നിൽ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2000 രൂപ നോട്ട് പിൻവലിച്ചതിന് പിന്നാലെ റേഡിയോ കേരളം 1476 എഎമ്മിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *