നെഹ്‌റു ട്രോഫി വള്ളംകളി; ട്രാക്ക് ആന്റ് ഹീറ്റ്സ് നറുക്കെടുപ്പ് നാളെ

നെഹ്റുട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് ക്ലിനിക്ക് നാളെ രാവിലെ 10ന് ആലപ്പുഴ വൈ എം സി എ ഹാളില്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്യും.

ഈ വര്‍ഷത്തെ വള്ളംകളിക്കായി ആലപ്പുഴ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം വാങ്ങിയ എല്ലാ ചുണ്ടന്‍ വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിംഗ് ക്യാപ്റ്റന്‍മാരും നിര്‍ബന്ധമായും മീറ്റില്‍ പങ്കെടുക്കണമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.പരിപാടിയില്‍ ജലോത്സവത്തിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *