നിയമസഭാ കയ്യാങ്കളി കേസിൽ പുതിയ നീക്കവുമായി പൊലീസ്, തുടരന്വേഷണം വേണം; വിചാരണ തുടങ്ങരുതെന്നും ആവശ്യം

നിയമസഭാ കയ്യാങ്കളി കേസിൽ കോടതി വിചാരണ തുടങ്ങാനിരിക്കെയാണ് കേസിൽ പുതിയ നീക്കവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ ഉടൻ തുടരുതെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ്  പൊലീസിന്റെ അപ്രതീക്ഷിത നീക്കം. അന്ന് കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നില്ലെന്നും കൂടുതൽ വസ്തുതകൾ കണ്ടെത്തേണ്ടതുണ്ട് എന്നുമാണ് പൊലീസ് കോടതി അറിയിച്ചത്. ഇതോടെ കേസിന്റെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ഉറപ്പായി.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ അടക്കമുള്ളവർ പ്രതിയായ കേസിന്റെ വിചാരണ തടസപ്പെടുത്താൻ പ്രതിഭാഗത്ത് നിന്ന് നിരവധി ശ്രമങ്ങൾ നടന്നിരുന്നു. കേസിൽ നിന്ന് ഒഴിവാക്കണമെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ അനുകൂല വിധി ലഭിക്കാതെ വന്നതോടെ വിചാരണയിലേക്ക് കടക്കാനിരിക്കെയാണ് പുതിയ നീക്കവുമായി പൊലീസ് തന്നെ രംഗത്തെത്തിത്.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍കോഴ ആരോപണം നേരിട്ട ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധമാണ് കേസിനാധാരം. നിയമസഭയ്ക്കുള്ളില്‍ നടത്തിയ സംഘര്‍ഷത്തില്‍ വരുത്തിയ നാശനഷ്ടങ്ങളുടെ പേരിലാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *