നിയമസഭാ ഉപതെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ സിപിഎം ഇന്ന് പ്രഖ്യാപിക്കും. വിഭാഗീയതയ്ക്കു പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി. സരിൻ പാലക്കാട് മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിക്കും. ചേലക്കരയിൽ മുൻ എംഎൽഎ യു. ആർ. പ്രദീപും മത്സരിക്കും. യുഡിഎഫ് പ്രചരണം തുടങ്ങിയതിനാൽ ഇനിയും സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കേണ്ടെന്നാണ് അഭിപ്രായം. തെരഞ്ഞെടുപ്പ് കൺവെൻഷൻ അടക്കം തീരുമാനിക്കാനുള്ള എൽഡിഎഫ് യോഗം ഈ മാസം 21ന് ചേരും.

Leave a Reply

Your email address will not be published. Required fields are marked *