നിപ്പ; വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. വയനാട് മാനന്തവാടി പഴശി പാർക്കിലേക്ക് പ്രവേശനം വിലക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നുള്ളവർ വയനാട്ടിൽ എത്തുന്നത് തടയാൻ നിർദേശമുണ്ട്.

തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. വയനാട്ടിൽ കൺട്രോൾ റൂം തുറന്നു. 04935-240390 എന്ന നമ്പരിൽ ബന്ധപ്പെടാം. പൊതുജനങ്ങൾ ഒത്തു ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശമാണ് മാനന്തവാടി പഴശി പാർക്ക്. കോഴിക്കോട് ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ നിന്നും ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ജില്ലയിലേക്കു വരുന്നവർ നിലവിൽ താമസിക്കുന്ന സ്ഥലത്തു തന്നെ തുടരണം. സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ സംവിധാനത്തിലൂടെ ക്ലാസ്സുകൾ നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *