നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റിവെച്ചു

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി മാറ്റിവെച്ചു. ഈ മാസം 24ലേക്കാണ് ജാമ്യഹർജി മാറ്റിവെച്ചിരിക്കുന്നത്. ഇന്ന് സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് നടന്നത്. 24ാം തീയതി വരെ ദിവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് സംരക്ഷണമുണ്ടാവുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 24നായിരിക്കും ദിവ്യയുടെ വാദം കേൾക്കുക.

നവീൻ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പി.പി ദിവ്യയ്ക്കും കളക്ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം. അതേസമയം കളക്ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നാണ് ദിവ്യ പറയുന്നത്. ഈ വാദം കളക്ടർ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *