നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ

കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ. പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. 11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകൾ. ശക്തികേന്ദ്രങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിപിഎം ശ്രമം. നാളെയും മറ്റന്നാളും കണ്ണൂർ ജില്ലയിൽ മന്ത്രിസഭയുടെ പര്യടനം തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളിൽ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സിൽ എത്തിയത്.

നവകേരള സദസിൽ കാസർകോട് ജില്ലയിൽ ലഭിച്ചത് 14,600 പരാതികൾ. മഞ്ചേശ്വരം മണ്ഡലം 1908, കാസർകോട് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂർ മണ്ഡലം 2567 എന്നിങ്ങനെ പരാതികളുടെ മണ്ഡലം തിരിച്ചുള്ള വിശദാംശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *