നരേന്ദ്രമോദിയെ നരാധമനെന്നു പരാമർശിച്ചു; ജെയ്ക് സി.തോമസിനെതിരേ വക്കീൽ നോട്ടീസ്

നരേന്ദ്രമോദിയെ നരാധമനെന്നു പരാമർശിച്ച സി.പി.എം. നേതാവ് ജെയ്ക് സി.തോമസിനെതിരേ വക്കീൽ നോട്ടീസ്. വിവാദപരാമർശം ഒരാഴ്ചയ്ക്കകം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും കോടതി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി.യുടെ മുൻ ദേശീയ ബൗദ്ധികവിഭാഗം കൺവീനറും പാർട്ടിയുടെ ദേശീയ പ്രചാരണ പരിശീലന വിഭാഗങ്ങളുടെ ചുമതലയുമുള്ള ഡോ. ആർ.ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.

കഴിഞ്ഞ 19-ന് ഒരു ചാനലിലെ ചർച്ചയ്ക്കിടെയാണ് ജെയ്ക് വിവാദ പരാമർശം നടത്തിയത്. നാക്കുപിഴയല്ലെന്നു പറഞ്ഞ ജെയ്ക് ചർച്ചയിൽ പദപ്രയോഗം ആവർത്തിച്ചതായും, വിവാദപരാമർശം പിൻവലിക്കാൻ തയ്യാറായില്ലെന്നും ബാലശങ്കർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *