നഗരസഭ മുൻ കൗൺസിലറായ വീട്ടമ്മ കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു

കൊല്ലം പുനലൂരിൽ നഗരസഭ മുൻ കൗൺസിലറായ വീട്ടമ്മ കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സിന്ധു ഉദയകുമാറാണ് ആത്മഹത്യ ചെയ്തത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്. സിന്ധുവും സുഹൃത്തുകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നു.

ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു ചാടിയതെന്നാണ് ഭർത്താവ് ഉദയകുമാർ പറയുന്നത്. സ്വർണാഭരണങ്ങളും പണവും എടിഎം കാർഡും വീട്ടുകാരെ ഏൽപ്പിച്ച ശേഷമായിരുന്നു സിന്ധു ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് പുഴയിൽ നിന്നും മൃതേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *