ദേഹാസ്വാസ്ഥ്യം: മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചതോടെയാണ് ബംഗളുരു പൊലീസിന്റെ അകമ്പടിയോടെ മഅദനി ഇന്ന് രാത്രി ഏഴേകാലോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. പിന്നാലെ രോഗബാധിതനായ പിതാവിനെ കാണാനായി അൻവാർശേരിയിലേയ്ക്ക് തിരിച്ചിരുന്നു.യാത്രാമദ്ധ്യേ ഒമ്പത് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കനത്ത ഛർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും അനുഭവപ്പെട്ടതിനെ തുടർന്ന് മഅദനിയെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.തന്റെ ആരോഗ്യസ്ഥിതി വളരെ വിഷമകരമാണെന്ന് നേരത്തെ അദ്ദേഹം സൂചിപ്പിച്ചിരുന്നു.

അതേസമയം ബംഗളുരു സ്ഫോടനക്കേസിൽ ബംഗളുരുവിൽ തുടരുന്ന മഅദനി കേരളത്തിലേയ്ക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി നേരത്തെ ഇളവ് നൽകിയിരുന്നു. ബംഗളുരു പൊലീസിന്റെ എതിർപ്പിനെ മറികടന്ന് കേരള യാത്രയ്ക്ക് കോടതി അനുമതി നൽകിയിട്ട് മാസങ്ങളായെങ്കിലും സുരക്ഷാ കാരണങ്ങൾ, യാത്രാ ചെലവ് തുടങ്ങിയവ മൂലം മുടങ്ങുകയായിരുന്നു. ഇതിനിടയിൽ ബംഗളുരു കമ്മീഷണർ ഓഫീസിൽ നിന്ന് അനുമതി ലഭിക്കുകയായിരുന്നു. 12 ദിവസത്തേയ്ക്കുള്ള അനുമതിയാണ് പൊലീസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *