ദേവികുളം മുൻ എംഎൽഎ ബിജെപിയിലേക്ക് എന്ന് സൂചന. ബിജെപി നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായും പി കെ കൃഷ്ണദാസ് ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്. എന്നാൽ ബിജെപിയിലേക്ക് ഇല്ലെന്നും അത്തരം കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല എന്നുമാണ് എസ് രാജേന്ദ്രന്റെ പ്രതികരണം.
നിലവിൽ സിപിഎമ്മിൽ നിന്നും സസ്പെൻഷനിലാണ് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു നടപടി. കഴിഞ്ഞവർഷം ജനുവരിയിൽ സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും രാജേന്ദ്രൻ ഇതുവരെ സിപിഎമ്മിലേക്ക് മടങ്ങിയെത്തിയിട്ടില്ല