ദിവ്യ നിരീക്ഷണത്തിൽ ആയിരുന്നു; പൊലീസ് കസ്റ്റഡിയിലെടുത്തു: കമ്മീഷണർ

എഡിഎം നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ. കോടതി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയതിനെത്തുടർന്ന് പൊലീസ് സെർച്ച് ആരംഭിച്ചു. തുടർന്ന് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കമ്മീഷണർ പറഞ്ഞു. തുടർന്ന് ദിവ്യയെ കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുവന്നത്.

പി പി ദിവ്യയെ എവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചപ്പോൾ, മറുപടി പറയാൻ തയ്യാറായില്ല. ആവർത്തിച്ചു ചോദിച്ചപ്പോൾ ഇതിന്റെ റെലവൻസ് മനസ്സിലായില്ല എന്ന് കമ്മീഷണർ പറഞ്ഞു. ദിവ്യ നിരീക്ഷണത്തിലായിരുന്നു.

കണ്ണൂരിൽ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയൻ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാൻ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *