‘തെറ്റൊന്നും കാണുന്നില്ല, അവരുടെ തീരുമാനം’; അനിൽ ആന്റണിയേയും പത്മജ വേണുഗോപാലിനെയും കുറിച്ച് ചാണ്ടി ഉമ്മൻ

അനിൽ ആന്റണിയും പത്മജ വേണുഗോപാലും ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് പ്രതികരണവുമായി ചാണ്ടി ഉമ്മൻ. ഇതിൽ താൻ തെറ്റുകാണുന്നില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

കോൺഗ്രസാണ് തന്റെ പാർട്ടിയെന്നും രാഹുൽ ഗാന്ധിയാണ് തന്റെ നേതാവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. രാഹുൽ മങ്കൂട്ടത്തിൽ നടത്തിയതുപോലൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഈ മാസം ആദ്യവാരമാണ് മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മ വേണുഗോപാൽ ബി ജെ പിയിൽ ചേർന്നത്. ഇതിനുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിലടക്കം നിരവധി പേർ അവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *